മധ്യവർഗ്ഗക്കാരുടെ നിജസ്ഥിതി

ഇന്നത്തെ കാലഘട്ടത്തിൽ ഒരേയൊരു വരുമാന സ്രോതസ്സ് മാത്രമായി ജീവിക്കുക ബുദ്ധിമുട്ടാണ്. ജീവിതച്ചെലവ് അത്ര കണ്ട് വേഗമാണ് വർദ്ധിക്കുന്നത്. ഒരു കുടുംബത്തിൽ രണ്ടു പേർക്കും ജോലി ഉണ്ടെങ്കിൽ കൂടി എന്തെങ്കിലും കാര്യമായി സമ്പാദിക്കുവാൻ നന്നേ പ്രയാസമാണ്. ഒരു അസുഖമോ അല്ലെങ്കിൽ വീട്ടിൽ എന്തെങ്കിലുമൊരു ചടങ്ങോ ആഘോഷമോ വന്നാൽ തകരുന്നതാണ് പലരുടെയും കുടുംബ ബജറ്റ്. എന്താണ് ഇതിനൊരു പോംവഴി?

രണ്ടു ജോലികൾ ചെയ്യുന്ന കാര്യം സ്മരിക്കാൻ കൂടി വയ്യ; കാരണം ഇന്ന് ഏതു മേഖലയിലുള്ള ജോലി ആണെങ്കിലും ശരി, അവ നന്നേ ബുദ്ധിമുട്ടുള്ളതും വളരെയധികം സമയം ആവശ്യമുള്ളവയുമാണ്. അത് കൊണ്ട് ഒരാൾ തന്നെ രണ്ടു ജോലികളിൽ നിന്നായി വരുമാനം നേടാം എന്ന ആശയത്തിന് വലിയ സാധുതയില്ല.

എന്നാൽ എന്തെങ്കിലും ബിസിനസ്സ് ആയാലോ? കേൾക്കുമ്പോൾ സുഖം ഉണ്ടെങ്കിലും ഒരു ജോലി ചെയ്തുകൊണ്ടിരിക്കെത്തന്നെ ഒരു ബിസിനസ്സ് സംരംഭം കൂടി നോക്കി നടത്തുക എന്നത് വളരെ ശ്രമകരവും സംഘർഷഭരിതവുമായ കാര്യമാണ്. ആ വഴി തിരഞ്ഞെടുത്താൽ കുടുംബത്തിന് വേണ്ടി ചിലവിടാൻ ഒട്ടും സമയം ലഭിക്കുകയുമില്ല.
Money

എളുപ്പം ചെയ്യാവുന്ന പ്രതിവിധി

ഇവിടെയാണ് ഓഹരി വിപണി നിങ്ങളുടെ സഹായത്തിനെത്തുന്നത്. വളരെ ചുരുക്കം ചില കാര്യങ്ങൾ ഉണ്ടെങ്കിൽ മറ്റേതു സ്രോതസ്സിൽ നിന്നും ലഭിക്കുന്നതിനേക്കാൾ വരുമാനം ഓഹരി വിപണിയിൽ നിന്നും നേടാവുന്നതാണ്. എന്തൊക്കെയാണാ കാര്യങ്ങൾ എന്നല്ലേ? ഓഹരി വിപണിയിൽ ക്രയവിക്രയം ചെയ്യുന്ന ശാസ്ത്രീയവും സുരക്ഷിതവുമായ രീതികളെ പഠിക്കാനുള്ള മനസ്സ്, സ്വല്പം സമയം, ക്ഷമ, ശുഭാപ്തിവിശ്വാസം എന്നിവയാണ് അവ. ഇത്രയുമുണ്ടെങ്കിൽ ആർക്കും മറ്റാരെയും ആശ്രയിക്കാതെ ഓഹരി വിപണിയിൽ നിന്നും നേട്ടമുണ്ടാക്കാൻ സാധിക്കും. എന്ന് മാത്രമല്ല, അത്തരം പഠനത്തിലൂടെ നിങ്ങൾ ഒരിക്കൽ നേടുന്ന കഴിവുകൾ ആജീവനാന്തം നിലനിൽക്കുകയും വർദ്ധിച്ചു വരുകയും ചെയ്യുന്നതുമാണ്. ഇവ പഠിക്കുവാനായി വലിയ വിദ്യാഭ്യാസയോഗ്യതയൊന്നും വേണമെന്നുമില്ല എന്നതാണ് മറ്റൊരു ആകർഷണം.

ഓഹരി വിപണി സുരക്ഷിതമോ?

ഓഹരി വിപണി എന്ന് കേൾക്കുമ്പോൾത്തന്നെ പലരും നെറ്റി ചുളിക്കുന്നതാണ് നമ്മൾ കണ്ടിട്ടുള്ളത്.  എന്തു കൊണ്ടാണത്? ഇതിന് പ്രധാനമായും രണ്ടു കാരണങ്ങൾ ഉണ്ട്:

  1. ഒരു പ്രധാന കാരണം ഓഹരികളിൽ അശ്രദ്ധയോടെ നിക്ഷേപം നടത്തി നഷ്ടം വന്ന ആളുകളെക്കുറിച്ചുള്ള വാർത്തകൾ മാത്രം കേട്ടിട്ടുള്ളത് കൊണ്ടാണ്. ഇതേ വിപണിയിൽ നിന്നും നൂറുമേനി കൊയ്ത എത്രയോ ആളുകൾ ഉണ്ട് – എന്നാൽ അവയൊന്നും വാർത്തയായി നമ്മുടെ മുൻപിൽ വന്നിട്ടില്ല. അത് കൊണ്ട് നമ്മൾ അവരെപ്പറ്റി അറിയുന്നുമില്ല. അവരുടെ വിജയഗാഥകൾ അറിഞ്ഞാൽ ഈ നെറ്റിചുളിച്ച എല്ലാവരും തന്നെ ഇതേ വഴി തന്നെ തിരഞ്ഞെടുക്കാൻ പ്രചോദിതരാവുകയും ചെയ്യും – സംശയമില്ല.
    Make Money
    2. അത് പോലെ തന്നെയുള്ള മറ്റൊരു വിഷയമാണ് അക്ഷമ. ഇന്ന് നട്ട ചെടി നാളെത്തന്നെ വളർന്ന്, വലിയൊരു മരമായി കായ്ച്ചു ഫലം തരണം എന്നാണ് പലരുടെയും ആവശ്യം. ഒരു മേഖലയിലും ഇത് സാധ്യമല്ല. നിങ്ങൾ ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തുകയാണെങ്കിൽ പോലും ഒരു വർഷത്തിനുശേഷമേ പലിശ ലഭിക്കുകയുള്ളൂ. എന്നാൽ അവിടെ കാണിക്കുന്ന ക്ഷമ പോലും ഇവിടെ കാണിക്കാൻ തയ്യാറാവുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ഒന്നോ രണ്ടോ മാസം നേട്ടമുണ്ടായില്ല എന്ന് കരുതി പ്രതീക്ഷ നഷ്ടപ്പെടുകയോ മനസ്സ് മടുക്കുകയോ ചെയ്യരുത്. ഓരോ മേഖലക്കും അതിന്റെതായ രീതിയുണ്ട്, ശൈലിയുണ്ട്. ഓഹരി വിപണിയുടെ രീതി ഇതാണ്. ചില മാസങ്ങൾ പ്രതീക്ഷിച്ചത്ര ലാഭം തരണമെന്നില്ല, ചില മാസങ്ങൾ നേർവിപരീതമായി അപ്രതീക്ഷിത ലാഭം തരുകയും ചെയ്തേക്കാം. അത് കൊണ്ട് എല്ലാ മാസവും നേട്ടം മാത്രമേ ഉണ്ടാകാവൂ എന്ന് കരുതുന്നത് അപ്രായോഗികമാണ്, അയഥാർത്ഥമാണ്. ഒരു നിശ്ചിത സമയത്ത് – അതായത് 6 മാസത്തിലോ അല്ലെങ്കിൽ 1 വർഷത്തിലോ – ഉള്ള വരുമാനം നേട്ടമാണോ നഷ്ടമാണോ എന്നാണ് വിശകലനം ചെയ്യേണ്ടത്. മാത്രവുമല്ല, അത് മറ്റേത് മേഖലയിൽ നിന്നും ലഭിക്കാവുന്ന നേട്ടത്തേക്കാൾ വലുതാണോ എന്നും കൂടി വിശകലനം ചെയ്യണം.

ചെലവ് കുറഞ്ഞ മാർഗ്ഗം

ഏതൊരു ബിസിനസ് സംരംഭം തുടങ്ങുമ്പോഴും അതിനു അതിന്റെതായ ചിലവുകുളും ഉണ്ടാകുമല്ലോ. അത് ഉദ്യോഗസ്ഥരുടെ ശമ്പളം ആവാം, കറന്റ് ബില്ല് ആവാം, ബാങ്കിൽ നിന്നെടുത്ത ലോണിന്റെ പലിശയാകാം, അങ്ങനെ ഏതു രൂപത്തിലും ആകാം. എന്നാൽ ഓഹരിവിപണിയിൽ നിക്ഷേപിക്കുന്ന വ്യക്തിക്ക് ഇത്തരം യാതൊരു ചിലവുകളും ഇല്ല. അത് കൊണ്ട് തന്നെ വല്ലപ്പോഴും വരുന്ന താത്കാലികമായ നഷ്ടത്തെ വലിയൊരു സംഭവമായി കാണാതെ ഈ ഓഹരി ബിസിനെസ്സിൽ നിങ്ങൾക്കു വരുന്ന സ്വാഭാവികമായ ചിലവായി മാത്രം കാണണം. ഇങ്ങനെ നോക്കിയാൽ കാര്യങ്ങളെ അതിന്റെ ശരിയായ വീക്ഷണകോണിൽ നിന്നും കാണാനും അതിനനുസരിച്ചു ആത്മവിശ്വാസത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും പ്രവർത്തിക്കാനും സാധിക്കും.

ഓഹരിവിപണിയിൽ നിന്നും വരുമാനം നേടാനുള്ള ലളിതമായ രീതികൾ മനസ്സിലാക്കുവാനായി +971- 503022789 എന്ന നമ്പറിൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ +91- 9037034567 എന്ന നമ്പറിൽ വാട്സാപ്പ് സന്ദേശം അയക്കുകയോ ചെയ്യുക.